
ഏറെ പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയ ചിത്രമാണ് മരക്കാർ അറബിക്കടിലിന്റെ സിംഹം. എന്നാൽ, ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. മരക്കാറിനെതിരെ ഡീഗ്രേഡിംഗ് നടക്കുന്നതായിട്ട് അണിയറ പ്രവർത്തകരും പ്രതികരിച്ചു. ഇപ്പോഴിതാ, ചിത്രത്തിന്റെ സഹനിർമ്മാതാക്കളിലൊരാളായ സന്തോഷ് ടി കുരുവിളയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
'സാമൂതിരിയുടെ സദസിൽ അനന്തൻ പറയുന്നൊരു വാചകമുണ്ട്. കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസിലാണ്. അവിടെ കയറി അയാളെ ഒന്ന് തൊടാൻ ദൈവത്തെ പോലും അവർ അനുവദിക്കില്ല. ആ പറഞ്ഞതിന്റെ ആർത്ഥം ഇനിയാണ് പലർക്കും മനസിലാവാൻ പോകുന്നത് " എന്നായിരുന്നു സന്തോഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കേരളത്തിൽ 625 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. കൊവിഡിന് ശേഷം അടച്ചിട്ട തീയേറ്ററുകളെ പഴയ പോലെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയായിരുന്നു മരക്കാറിന്റെ വരവിനെ സിനിമാലോകം കണ്ടത്.