v

ബുദ്ഗാം: ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്ന് ലഷ്കറെ തയ്ബ ഭീകരൻ അറസ്റ്റിൽ. കരസേനയും സെൻട്രൽ റിസർവ് പൊലീസ് സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരനെ കസ്റ്റഡിയിലെടുത്തത്. ബുദ്ഗാം സ്വദേശിയായ അബ് ഹമീദ് നാഥാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.