covid

ജയ്പൂർ: ഒമിക്രോൺ ഭീതിയ്ക്കിടെ രാജസ്ഥാനിലെ ജയ്പൂരിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാല് പേർക്കുൾപ്പടെ ഒരു കുടുംബത്തിലെ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയവരെ രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചു. ജനിതക പരിശോധനയ്ക്കായി ഒൻപതു പേരുടെയും സ്രവം എടുത്തു.