q

ഷാ​രൂ​ഖ് ​ഖാ​നെ​ ​അ​റി​യി​ല്ലെ​ന്ന് ​ ഹോളി​വുഡ് താരം ​വി​റ്റ്‌​നി​ ​ക​മ്മി​ംഗ്സ്. ​ഇ​ന്ത്യ​ൻ​ ​കൊ​മേ​ഡി​യൻ വീ​ർ​ ​ദാ​സ് ​ആ​ണ് ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ഷാ​രൂ​ഖ് ​ഖാ​നെ​ ​കു​റി​ച്ച് ​കേ​ട്ട പ​രി​ച​യം​ ​പോ​ലു​മി​ല്ല​ ​എ​ന്നാ​ണ് ​ഹോ​ളി​വു​ഡി​ലെ നായി​കയും ഹാ​സ്യ​താ​ര​വു​മാ​യ​ ​വി​റ്റ്‌​നി ക​മ്മി​ംഗ്സ് ​പ​റ​യു​ന്ന​ത്. '​ഗു​ഡ് ​ഫോ​ർ​ ​യൂ​ ​വി​ത്ത് ​വി​റ്റ്‌​നി​ ​ക​മ്മി​ംഗ്സ് " പോ​ഡ്കാ​സ്റ്റ് ​പ​രി​പാ​ടി​ക്കി​ടെആ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഇ​ന്ത്യ​യി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​താ​ര​പ​രി​വേ​ഷ​ത്തെ​ ​കു​റി​ച്ച ്വി​വ​രി​ക്കു​ക​യാ​യി​രു​ന്നു​ ​വീ​ർ​ ​ദാ​സ്.​ ​ആ​രാ​ണ് ​ഷാ​രൂ​ഖ് ​എ​ന്നാ​ണ് ​വി​റ്റ്‌​നിചോ​ദി​ക്കു​ന്ന​ത്.
ഹോ​ളി​വു​ഡ് ​താരം ​ബ്രാ​ഡ് ​പി​റ്റി​ന് ​ലോ​സ് ​ആ​ഞ്ച​ൽ​സി​ൽ​ ​കൂ​ളാ​യിഇ​റ​ങ്ങി​ന​ട​ക്കാ​മെ​ങ്കി​ൽ​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​മും​ബൈ​യി​ൽ​ ​ഇ​റ​ങ്ങി​യാ​ൽ​ ​തി​ക്കുംതി​ര​ക്കു​മാ​യി​രി​ക്കും​ ​എ​ന്നാ​ണ് ​വീ​ർ​ ​ദാ​സ് ​പ​റ​യു​ന്ന​ത്.​ ​അ​പ്പോ​ഴാ​ണ് ​ദാ​സി​നെ ഞെ​ട്ടി​ച്ചു​ ​കൊ​ണ്ട് ​വി​റ്റ്‌​നി​യു​ടെ​ ​ചോ​ദ്യം.'​ക്ഷ​മി​ക്ക​ണം,​ ​അ​താ​രാ​ണ് ​ഈ​ ​ഷാ​രൂ​ഖ് ​ഖാ​ൻ"​എ​ന്നാ​ണ് ​താ​രം​ ​ചോ​ദി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​രാ​ധ​ക​രു​ള്ള​ ​ന​ട​ൻ​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​ഷാ​രൂ​ഖ് ​എ​ന്ന വീ​ർപ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ ​തു​ട​ർ​ന്ന് ​ഗൂ​ഗി​ളി​ൽ​ ​ത​പ്പി​യാ​ണ് ​വി​റ്റ്‌​നിഷാ​രൂ​ഖി​നെ​ ​കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​റി​ഞ്ഞ​ത്.