air-india

ന്യൂഡൽഹി : ‌യു.എസ് പൗരനായ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി എയർപോർട്ടിൽ നിന്ന് അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ന്യൂആർക്കിലേക്ക് പുറപ്പെട്ട എ.ഐ - 105 നമ്പർ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം ഡൽഹിയിൽ തന്നെ തിരിച്ചിറക്കിയത്.

വിമാനത്തിൽ വച്ച് മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇദ്ദേഹം മരിച്ചിരുന്നു. തിരിച്ചിറക്കിയ വിമാനം ഇന്നലെ വൈകിട്ടോടെ വീണ്ടും പുറപ്പെട്ടു.