കൊച്ചി: പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ബി.ടെക്, ബിരുദം തുടങ്ങിയവ നേടി ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ മേഖലയിൽ ഉയർന്ന തൊഴിൽ തേടുന്നവർക്കായി തൊഴിലുറപ്പോടുകൂടിയ കോഴ്‌സുകളുമായി ആദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്വാളിറ്റി എൻജിനിയേഴ്‌സ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രാക്‌ടിക്കൽ സൗകര്യങ്ങളാണ് ആദിയുടെ സവിശേഷത.

വിദ്യാർത്ഥികൾക്ക് അഭിരുചിക്കിണങ്ങിയ മേഖല തിരഞ്ഞെടുക്കാനും അത് അടിസ്ഥാനമാക്കിയുള്ള പരിശീലനം നൽകി തൊഴിൽനൈപുണ്യം വാർത്തെടുക്കാനും മുന്നിട്ടുനിൽക്കുന്ന ആദിയിൽനിന്ന് ഓരോവർഷവും 4,000ഓളം വിദ്യാർത്ഥികളാണ് പഠനം പൂർത്തിയാക്കി വിവിധ തൊഴിൽ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്.

ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്‌റ്റിക്സ്, ഹോസ്‌പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയ മേഖലകളിലാണ് തൊഴിൽനൈപുണ്യം ഉറപ്പാക്കുന്നത്. 2014ൽ എറണാകുളത്താണ് ആദിയുടെ തുടക്കം. തിരുവനന്തപുരത്തും കോഴിക്കോട്ടും ശാഖകളുണ്ട്.

സ്ഥാപനത്തിന്റെ പുതിയ സംരംഭമായ 'ആദി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്‌റ്റഡീസ്" എറണാകുളത്തെ പുതിയ ഹെഡ്ഓഫീസിൽ ജനുവരി ഒന്നിന് പ്രവർത്തനം ആരംഭിക്കും.