
മുംബയ് : മുൻ മുംബയ് പൊലീസ് കമ്മിഷണർ പരം ബീർ സിംഗും മുൻ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുമുൾപ്പെടെ നാല് പേർ പ്രതികളായ പണമപഹരിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് മുംബയ് ക്രൈെം ബ്രാഞ്ച്. മുംബയിലും താനെയിലുമായി അഞ്ച് എഫ്.ഐ.ആറുകൾ നേരിടുന്ന പരം ബീർ സിംഗിനെതിരെയുള്ള ആദ്യ കുറ്റപത്രമാണിത്. 1,895 പേജുള്ള കുറ്റപത്രത്തിൽ സിംഗും വാസെയും നടത്തിയ പണംതട്ടൽ റാക്കറ്റുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളും തെളിവുകളും ക്രൈംബ്രാഞ്ച് നിരത്തിയിട്ടുണ്ട്.