bhima
ഭീമ ജുവൽസ് 97-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഭീമ സൂപ്പർ സർപ്രൈസിലെ ബമ്പർ നറുക്കെടുപ്പ് വിജയികളായ കെ.എസ്. സ്‌റ്റെൽമയ്ക്ക് റെനോ കൈഗർ കാറിന്റെയും അൻസൽ സേവിയർ,​ മേരി തോമസ് എന്നിവർക്ക് ഹീറോ പ്ളഷർ സ്‌കൂട്ടറുകളുടെയും താക്കോൽ ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദുമാധവ് സമ്മാനിക്കുന്നു

കൊച്ചി: ഭീമ ജുവൽസ് 97-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി ഒരുക്കിയ ഭീമാ സൂപ്പർ സർപ്രൈസിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഒക്‌ടോബർ 15 മുതൽ നവംബർ 14 ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയത്.

ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഗിഫ്‌റ്റ് കൂപ്പണുകളും നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളും ലഭ്യമാക്കി. ഭീമ സൂപ്പർ സർപ്രൈസിന്റെ ബമ്പർ നറുക്കെടുപ്പിലെ വിജയികൾക്ക് 10 റെനോ കൈഗർ കാറുകളും 21 ഹീറോ പ്ളഷർ സ്‌കൂട്ടറുകളും ഒരുകിലോ സ്വർണവും സമ്മാനിച്ചു. ഭീമ ജുവൽസ് എറണാകുളം ഷോറൂമിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി. ബിന്ദുമാധവ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.