gang-rape

തൃക്കാക്കര: കാക്കനാട്ട് മോഡലിനെ രണ്ടുദിവസം തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശി 27കാരിയുടെ പരാതിയിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംഭവം.
യുവതിക്ക് സലിനുമായി മുൻപരിചയമുണ്ട്. സലിൻ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡൻസിയിൽ എത്തിയത്. അവിടെവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി അർദ്ധബോധാവസ്ഥയിലാക്കി സലിൻ, ഷെമീർ, അജ്മൽ എന്നിവർ തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്‌തെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ ഉടമ ക്രിസ്റ്റീനയെയും പ്രതിയാക്കിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്. ഇന്നലെ വൈകിട്ട് യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.

യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം.