കെയ്‌റോ: അവസാന മിനിട്ടിൽ ഗോളടിച്ച് തന്റെ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ ഫുട്ബാൾ പരിശീലകൻ മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ മജീദിന്റെ കോച്ച് ആദം അൽ സെൽദാറാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. 53 വയസ്സായിരുന്നു.