kk

സൂപ്പർഹിറ്റായ സിനിമകളിലെ സ്ഥലങ്ങളും വീടും പരിസരവുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ കൊട്ടാരവും ചാർളിയിലെ മിശപ്പുലിമലയും കിരീടം സിനിമയിലെ കിരീടം പാലവുമെല്ലാം ഇങ്ങനെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ സിനിമാ ടൂറിസം എന്ന പദ്ധതിക്ക് രൂപം കൊടുത്തതും.

ഹോളിവുഡിലും ഇങ്ങനെ പൊതുജനങ്ങൾക്ക് ഒരവസരമൊരുക്കുകയാണ് ഹോം സ്റ്റേ സ്ഥാപനമായ എയർ ബി.എൻ.ബി. 1990-കളിലെ ക്ലാസിക് സിനിമയായ 'ഹോം എലോണ്‍' എന്ന സിനിമയിലെ വീട്ടില്‍ ഒരു രാത്രി തങ്ങാനാണ് അവസരം ഒരുക്കുന്നത്. ഡിസംബര്‍ ഏഴുമുതല്‍ വീട് ബുക്ക് ചെയ്യാം. ഡിസംബര്‍ 12 മുതല്‍ വീട് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. യു.എസിലെ ഷിക്കാഗോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ ഒരൊറ്റ രാത്രി മാത്രമേ തങ്ങാന്‍ മാത്രമേ അവസരമുള്ളൂ. 'ഹോം എലോണി'ല്‍ കെവിന്റെ മൂത്ത സഹോദരനായി അഭിനയിച്ച ഡെവിന്‍ റാട്രേ വീട്ടിലെത്തുന്നവരെ സ്വീകരിക്കും.

31 വര്‍ഷം മുമ്പ് 'ഹോം എലോണി'ല്‍ വീട് എങ്ങിനെ ആയിരുന്നോ അതുപോലെ തന്നെ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നതായി പീപ്പിളിനു നല്‍കിയ അഭിമുഖത്തില്‍ റാട്രി പറഞ്ഞു.ഹോം എലോണിന്റെ മൂന്നാം പതിപ്പായ ഹോം സ്വീറ്റ് ഹോം എലോണ്‍ കാണുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു രാത്രി തങ്ങുന്നതിന് 25 ഡോളറാണ് ചെലവ്. നാലുപേര്‍ക്കായിരിക്കും പരമാവധി താമസിക്കാന്‍ കഴിയുക

View this post on Instagram

A post shared by Airbnb (@airbnb)