nagaland-issue

ന്യൂഡൽഹി: സുരക്ഷാ സേനയുടെ വെടിയേറ്റ് നാഗലാൻഡിലെ മോൺ ജില്ലയിൽ ഒരു ജവാൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്.

ആക്രമണത്തിന് എത്തിയവരെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമീണർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. വെടിവയ്പ്പിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത് എന്നും കൊല്ളപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു.