kodiyeri

തിരുവല്ല: പെരിങ്ങരയിലെ സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് അദ്ദേഹം ആവർത്തിച്ചു.


ആർ എസ് എസ് നടത്തുന്ന കൊലപാതകങ്ങൾ അവർ ഏറ്റെടുക്കാറില്ല.സന്ദീപിന്റെ കാര്യത്തിലും ഇതാണ് നടന്നത്. സി പി എമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുകയെന്നതാണ് ഇവരുടെ പതിവ് പരിപാടി. സമാധാനത്തിനായിട്ടാണ് സി പി എം നിലകൊള്ളുന്നത്. സി പി എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതണ്ട. അക്രമപാതയിൽ നിന്ന് ആർ എസ് എസ് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നും, സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.