
കാസർകോട്: വിവാഹ ദിവസം പൊലീസുകാരൻ തൂങ്ങിമരിച്ചു. കാസർകോട് എ ആർ ക്യാമ്പിലെ പൊലീസുകാരനായ ചീമേനി ആലന്തട്ട സ്വദേശി വിനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വിനീഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.