
കൊല്ലം: കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലെ പൗരസ്ത്യ ഭാഷാ വിഭാഗം കേരള ഫോക്‌ലോർ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ദേശീയ വെബിനാർ സംഘടിപ്പിച്ചു. ചലച്ചിത്രവും ഫോക്‌ലോറും എന്ന വിഷയത്തിൽ ഡിസംബർ 2 ,3, 4 തീയതികളിൽ ആയി നടന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി ചെയർമാൻ സി. ജെ. കുട്ടപ്പൻ നിർവഹിച്ചു. ഡോ.
കെ .പി. ജയകുമാർ, ഡോ. സവിത എ .ആർ., ഡോ. ആർ. ഗീതദേവി എന്നിവർ പ്രഭാഷണം നടത്തി. നമ്മുടെ പാരമ്പര്യ അറിവുകൾ സംരക്ഷിക്കുന്നതിനും അവയെ കുറിച്ച് അവബോധം നടത്തുന്നതിനുമായി കേരള ഫോക്‌ലോർ അക്കാദമി, തിരഞ്ഞെടുത്ത ക്യാമ്പസുകളിൽ വെബിനാർ പരമ്പരകൾ നടത്തിവരികയാണ്.