book-relese

തിരുവനന്തപുരം: ഒരു വ്യക്തിയും പാർശ്വവത്ക്കരിക്കപ്പെടാതെ എല്ലാവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ ദൗത്യം നിറവേറ്റേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് വ്യക്തമാക്കി. തിരുവനന്തപുരം മേജർ അതിരൂപതയുടെ മുഖ്യ വികാരിജനറൽ മോൺ. മാത്യു മനക്കരകാവിൽ കോർഎപ്പിസ്‌കോപ്പ രചിച്ച 'ഫാസെറ്റ്സ് ഓഫ് ലവ് ഓഫ് ലവ്' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. ജാൻസി ജെയിംസ് പുസ്തകം അവതരിപ്പിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ സിമോൺ ദി ബൊവെ, കമലാ ദാസ് എന്നിവരുടെ രചനകളെക്കുറിച്ചുള്ള പഠനമായ ഈ പുസ്തകം താരതമ്യ പഠനരംഗത്ത് ഒരു നിസ്തുല സംഭവനയാണെന്ന് ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട് കെ. ജയകുമാർ പറഞ്ഞു. ചടങ്ങിൽ ഡോ. മാത്യു മനക്കരക്കാവിൽ,ഡോ. ഷേർലി സ്റ്റിയുവേർട്ട്, ഡോ. ജിജിമോൻ കെ. തോമസ്, എബി ജോർജ്, ഡോ. തോമസ് കുഴിനാപ്പുറത്ത് എന്നിവർ സംസാരിച്ചു.