gun

ന്യൂയോർക്ക് : തോക്കുകൾ കൈയിൽ സൂക്ഷിക്കാൻ നിയമ സാധുതയുള്ള രാജ്യമാണ് അമേരിക്ക. എന്നാൽ തോക്കുകൾ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങൾ അമേരിക്കയിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മിഷിഗണിലെ ഹൈസ്‌കൂളിൽ നടന്ന വെടിവയ്പിൽ നാല് കൗമാരക്കാർ മരിച്ച് ദിവസങ്ങൾ മാത്രം ആകവെ യു എസ് കോൺഗ്രസിലെ ജനപ്രതിനിധിയായ തോമസ് മാസിയുടെ ഒരു ട്വീറ്റാണ് വൈറലായിരിക്കുന്നത്.

ഫോട്ടോയിൽ, AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ, M60 മെഷീൻ ഗൺ, തോംസൺ സബ്മഷീൻ ഗൺ എന്നിവയോട് സാമ്യമുള്ള തോക്കുകൾ കൈവശം വച്ചുകൊണ്ട് മാസിയും മറ്റ് ആറ് പേരും പോസ് ചെയ്യുന്നത് കാണാം.

Merry Christmas! 🎄
ps. Santa, please bring ammo. 🎁 pic.twitter.com/NVawULhCNr

— Thomas Massie (@RepThomasMassie) December 4, 2021

അമേരിക്കയിൽ വിവിധ ഇടങ്ങളിൽ വെടിവയ്പ്പുകൾ നിത്യ സംഭവമായ അവസ്ഥയിൽ ഇങ്ങനെയൊരു ഫോട്ടോ പുറത്ത് വിട്ടതിൽ നിരവധി പേരാണ് തോമസ് മാസിയെ വിമർശിച്ചിരിക്കുന്നത്. ഈ ഫോട്ടോ കാരണം തോക്ക് നിയന്ത്രണം, തോക്കുകളുടെ അവകാശം, സ്‌കൂൾ സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു കൂട്ടം തോക്കുകളുമായി കുടുംബ ഫോട്ടോ പങ്കുവച്ചതിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്.