aa

ജൂണിന് ശേഷം അഹമ്മദ് കബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ , നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുരം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെ റിലീസിനെത്തുന്നു. അർജുൻ അശോകൻ, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന് കാമറ ജിതിൻ സ്റ്റാനിസ്‌ലാസാണ്.