death-anniversary-of-jaya

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമ വാർഷിക ദിനം അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി ആചരിച്ചു. ചെന്നൈ മറിന കടൽക്കരയിലെ ജയലളിത സമാധി പുഷ്​പാലംകൃതമായിരുന്നു. പാർട്ടി കോ ഒാഡിനേറ്റർ ഒ.പനീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി.കെ.പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്​പാജ്ഞലിയർപിച്ചു. തുടർന്ന്​ നേതാക്കളും പ്രവർത്തകരും പനീർശെൽവം ചൊല്ലിയ പ്രതിജ്ഞാ വാചകം ഏറ്റുപറഞ്ഞു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്​മരണ പരിപാടികൾ നടന്നു.