
ബാലി: ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിന്റെ കലാശ പോരാട്ടത്തിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് തോൽവി.ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യംഗ് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിനെ കീഴടക്കിയത്. സ്‌കോർ: 16-21, 12-21.
ആനിന്റെ സീസണിലെ തുടർച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ ഇന്തോനേഷ്യ ഓപ്പൺ കിരീടവും ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് കിരീടവും ആൻ സ്വന്തമാക്കിയിരുന്നു.