bhagwant-mann

ചണ്ഡീഗഢ്: പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ ചേരാൻ മുതിർന്ന ബി.ജെ.പി നേതാവ് പണവും കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് പദവിയും വാഗ്ദാനം ചെയ്തെന്ന് പഞ്ചാബ് ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും എം.പിയുമായ ഭഗവന്ത് മാൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, മാനിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ബി.ജെ.പി നേതാവിന്റെ പേര് വെളിപ്പെടുത്താൻ മന്നിനെ വെല്ലുവിളിക്കുകയും ചെയ്തു. നാല് ദിവസം മുമ്പ് ഒരു ഫോൺ കോളിലൂടെയാണ് തനിയ്ക്ക് വാഗ്ദാനങ്ങൾ നൽകിയതെന്ന് മാൻ പറഞ്ഞു. വാഗ്ദാനം താൻ നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.