
ബാലി: ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിന്റെ കിരീട പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി വി സിന്ധുവിന് പരാജയം. ദക്ഷിണകൊറിയയുടെ ആൻ സി യങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. സീസണിലെ മികച്ച എട്ട് താരങ്ങൾ മാത്രം മത്സരിക്കുന്ന ടൂർണമെന്റിന്രെ ഫൈനലിൽ 21-16, 21-12 എന്ന സ്കോറിനാണ് സിന്ധു അടിയറവ് പറഞ്ഞത്.
ഇതിന് മുമ്പ് 2017ലും 2018ലും സിന്ധു ലോക ടൂർ ഫൈനൽസിന്റെ ഫൈനലിൽ എത്തിയിരുന്നു. 2017ൽ ഫൈനലിൽ തോറ്റെങ്കിലും 2018ൽ കിരീടം ഉയർത്തി സിന്ധു മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. സിന്ധുവിന് ഇതിവരെയായും ദക്ഷിണ കൊറിയൻ താരമായ യങ്ങിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇതിനു മുമ്പ് രണ്ട് തവണ ഇരുവരും മത്സരിച്ചിട്ടുണ്ടെങ്കിലും ഇരുവട്ടവും ജയം ദക്ഷിണകൊറിയൻ താരത്തോടൊപ്പമായിരുന്നു.