
സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നയാളാണ് നടിയും ഗായികയുമായ റിമി ടോമി. മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാകാറുണ്ട്. ചിത്രങ്ങൾ കാണുമ്പോൾ നിരവധി പേർ താരത്തോട് എത്ര വയസായി എന്ന് ചോദിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് റിമി. പ്രീഡിഗ്രി പഠനകാലത്ത് സംഗീത മത്സരത്തിൽ പങ്കെടുത്തതിന്റെ പത്രവാർത്തയുടെ ചിത്രം പങ്കിട്ടുകൊണ്ടുള്ള കുറിപ്പിലാണ് റിമി ടോമി തന്റെ ജനന തീയതി വെളിപ്പെടുത്തിയത്. 1983 സെപ്തംബർ 22നാണ് ഗായിക ജനിച്ചത്.
1999ൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ആ കാലയളവിൽ പാലാ അൽഫോൻസ കോളജിലെ ഗായകസംഘത്തിനൊപ്പം നിൽക്കുന്നതിന്റെ ചിത്രമാണ് റിമി ടോമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 'അയ്യോ റിമിക്ക് ഇത്രയും പ്രായമോ' എന്നാണ് ആരാധകരുടെ ചോദ്യം. കാഴ്ചയിൽ റിമി ഇപ്പോഴും ഇരുപതുകാരിയാണെന്നും ചർമം കണ്ടാൽ പ്രായം തോന്നില്ലെന്നും ആരാധകർ പറയുന്നു.