bhama

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാമ. മകൾ ജനിച്ച ശേഷം കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രമോ പേരോ ഒന്നും തന്നെ താരം പങ്കുവച്ചിരുന്നില്ല. ചില വീഡിയോകൾ മാത്രമാണ് ആകെ പുറത്തുവിട്ടത്.

പിറന്നാളിന് തലേ ദിവസം നാളെ മകളുടെ പിറന്നാളാണെന്ന് പറഞ്ഞ് കടൽത്തീരത്തിനടുത്ത് കുഞ്ഞിനെയും എടുത്തു നിൽക്കുന്ന വീഡിയോ ഭാമ പോസ്റ്റ്‌ ചെയ്തിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകർ ചോദിച്ചപ്പോഴും പിറന്നാളിന് ശേഷം തീർച്ചയായും ചിത്രങ്ങൾ പങ്കുവയ്ക്കാമെന്നായിരുന്നു ഭാമ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.

View this post on Instagram

A post shared by Bhamaa (@bhamaa)

ഗൗരി എന്നാണ് കുഞ്ഞിന് ഭാമയും ഭർത്താവ് അരുണും ചേർന്ന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ലോഹിതദാസിന്റെ 'നിവേദ്യ'ത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. 'മറുപടി' എന്ന മലയാള ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.

View this post on Instagram

A post shared by Bhamaa (@bhamaa)

അടുത്തിടെ ഊട്ടിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടിയൽ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന താരത്തിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗൗരിയുടെ ചിത്രങ്ങൾ കണ്ടവരെല്ലാം അമ്മയെ പോലെ സുന്ദരിയാണെന്നും ക്യൂട്ടാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.