
ഭക്ഷണത്തിൽ പല തരം പരീക്ഷണങ്ങളും നടക്കുന്ന കാലമാണ്. പുതിയ പുതിയ രുചികൾ പരീക്ഷിക്കാനാണ് പലർക്കും ഇഷ്‌ടം. സംഗതി വെറൈറ്റിയാണേൽ അതെല്ലാം സോഷ്യൽ മീഡിയ പ്രോത്സാഹിപ്പിക്കാറുമുണ്ട്.
ഇപ്പോൾ അഹമ്മദാബാദിൽ നിന്നുള്ള ഫുഡ് വ്ലോഗറായ ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടവർ ഞെട്ടിയിരിക്കുകയാണ്. ഒരു തീഗോളത്തെ വിഴുങ്ങുന്ന കാഴ്‌ച എന്ന തരത്തിലാണ് പലരും അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഫയർ പാനിപൂരിയാണ് ഐറ്റം. തീയിൽ മുക്കിയ പാനിപൂരി. ഒരു യുവാവ് പാനിപൂരിയുടെ മുകളിൽ തീ കൊളുത്തിയ ശേഷം പെൺകുട്ടിയുടെ വായിൽ വച്ചുകൊടുക്കുകയാണ്. സംഗതി കലക്കിയെങ്കിലും അപകടം പിടിച്ച കളിയാണെന്നാണ് ഏറെപ്പേരും പറയുന്നത്. പെൺകുട്ടിയെ വിമർശിച്ചവരും ഏറെയാണ്.