ksrtc

കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിനോട് യാത്രാപ്രേമികൾക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. കേളരീയർക്ക് പ്രത്യേകിച്ചും.യാത്ര പോയാലോയെന്ന് ആലോചിക്കുമ്പോൾ തന്നെ മനസിൽ കടന്നെത്തുന്ന ഒരു പേര് മൂന്നാർ ആയിരിക്കും. ഇടുക്കി ജില്ലയിൽ മലനിരകളാലും പച്ചവിരിച്ച തേയിലത്തോട്ടങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം സഞ്ചാരികളുടെ മനം കവരുമെന്നത് ഉറപ്പാണ്. ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി. മൂന്നാറിലേയ്ക്ക് വനാന്തരങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ ഒരടിപൊളി ട്രിപ്പ് പോകാം. ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ട്രിപ്പ് വൻ ഹിറ്റായതോടെ കൂടുതൽ യാത്രകൾക്കായി കെ എസ് ആർ ടി സി പദ്ധതിയിടുകയാണ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി ഇക്കാര്യം അറിയിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ഹിറ്റ്; വനപാതയിലൂടെ മൂന്നാറിലേക്ക്​ യാത്ര പോകാം...

കോതമംഗലം ഡിപ്പോയിൽനിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് വനപാതയിലൂടെയും തിരികെ അടിമാലി, നേര്യമംഗലം വഴിയുമാണ് മടക്കം. നവംബർ 28ലെ ആദ്യ ട്രിപ്പ് വൻ വിജയമാവുകയും കൂടുതൽ ട്രിപ്പുകൾ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങൾ എത്തുകയും ചെയ്തതോടെ ഞായറാഴ്ച മാത്രം ലക്ഷ്യമിട്ടുതുടങ്ങിയ യാത്ര ഇടദിവസങ്ങളിലും തുടരും.

രാവിലെ എട്ടിനാരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയൂണും വൈകീട്ട് ചായയും ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സമയത്ത് 9447984511, 9446525773 നമ്പറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.