kodiyeri

തിരുവനന്തപുരം: ആർഎസ്‌എസ് തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസ് മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഹലാൽ എന്ന വാക്കിനെ തെ‌റ്റായി ചിത്രീകരിക്കാൻ ആർഎസ്‌എസ് ശ്രമിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ ആർഎസ്‌എസ് വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പള‌ളിയിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്‌ത ലീഗിനെ നയിക്കുന്നത് ജമാ അത്തെ ഇസ്ളാമിയുടെ ആശയങ്ങളാണ്. പാളയം ഏരിയാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

അധികാര ദല്ലാൾമാരായി പാർട്ടി സഖാക്കൾ പ്രവ‌ർത്തിക്കരുതെന്ന് കോടിയേരി ഓർമ്മിപ്പിച്ചു. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രാദേശിക പാർട്ടികളെ ബിജെപിക്കെതിരെ അണിനിരത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. പെരിങ്ങരയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മി‌റ്റി സെക്രട്ടറി സന്ദീപിന്റെ കുടുംബത്തെ ഇന്നലെ കോടിയേരി സന്ദർശിച്ചിരുന്നു.