dr-prabhudas

അഗളി: കോട്ടത്തറ ആശുപത്രിയിൽ ഫണ്ടുകൾ മുടങ്ങാൻ കാരണം ബില്ലുകൾ പാസാക്കാൻ അധികാരമുള്ളവർക്ക് കൈക്കൂലി നൽകാത്തതിനാലാണെന്ന് അട്ടപ്പാടിയിലെ ട്രൈബൽ നോഡൽ ഓഫീസർ ഡോ. ആർ. പ്രഭുദാസ്‌ പറഞ്ഞു. ആശുപത്രി കാന്റീൻ ഉൾപ്പെടെ പല വിഭാഗങ്ങളിലും വന്ന കുടിശികയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എച്ച്.എം.സിയിലുള്ള (ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി) പല അംഗങ്ങളും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെട്ടു. അതിനെ പലവട്ടം തടയാൻ ശ്രമിച്ചതാണ് തനിക്കെതിരേ തിരിയാൻ കാരണം. കൈക്കൂലി ചോദിച്ചവരും കൊടുത്തവരുമൊക്കെ ആരാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. ആരോഗ്യമന്ത്രിയുടെ ഒപ്പം നിന്നവരിൽ പലരും അഴിമതി ആരോപണം നേരിടുന്നവരാണ്. അതുകൊണ്ടായിരിക്കാം മന്ത്രിയുടെ സന്ദർശനത്തിൽ തന്നെ ഒഴിവാക്കിയത്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് തന്നെ മാറ്റിനിറുത്തിയതിന് പിന്നിലെന്നും ഡോ.ആർ. പ്രഭുദാസ് പറഞ്ഞു. ഇ.എം.എസ് ആശുപത്രിയിൽ ചെലവാക്കിയതിന്റെ പകുതി പണം ഉണ്ടായിരുന്നെങ്കിൽ കോട്ടത്തറ ആശുപത്രി നവീകരിക്കാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല കത്തുകൾ നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

. തനിക്ക് പറയാനുള്ളത് കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിറുത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുമെങ്കിൽ സന്തോഷമേയുള്ളൂ. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ടെന്നും തന്റെ കൈയിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച മന്ത്രി വീണാജോർജ് അട്ടപ്പാടി സന്ദർശിച്ചപ്പോൾ ഇല്ലാത്ത മീറ്റിംഗിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെന്നും ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് അതിനു പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.

 ഡോ.​പ്ര​ഭു​ദാ​സി​ന്റെ വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല​:​ ​വീ​ണാ​ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​ത്ത​റ​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ.​പ്ര​ഭു​ദാ​സി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​വാ​ദ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​ഫീ​ൽ​ഡ്ത​ല​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​നാ​ണ് ​അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത്.​ ​ത​ലേ​ദി​വ​സ​മാ​ണ് ​സ​ന്ദ​ർ​ശ​നം​ ​തീ​രു​മാ​നി​ച്ച​ത്.​ ​അ​ങ്ക​ണ​വാ​ടി​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​എ​ങ്ങ​നെ​യാ​ണെ​ന്ന് ​ഊ​രു​ക​ളി​ൽ​ ​നേ​രി​ട്ടെ​ത്തി​ ​ക​ണ്ടും​ ​സം​സാ​രി​ച്ചു​മാ​ണ് ​വി​ല​യി​രു​ത്തി​യ​ത്.​ ​ഊ​രു​ക​ളി​ലെ​ ​ഗ​ർ​ഭി​ണി​ക​ൾ,​ ​ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ,​ ​അ​ങ്ക​ണ​വാ​ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​രു​മാ​യെ​ല്ലാം​ ​സം​സാ​രി​ച്ചു.​ ​വ​കു​പ്പു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​കൃ​ത്യ​മാ​യി​ ​അ​വ​ലോ​ക​നം​ ​ചെ​യ്തു.​ ​പി​ന്നീ​ടാ​ണ് ​കോ​ട്ട​ത്ത​റ​ ​ട്രൈ​ബ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​യ​ത്.​ ​ആ​രോ​ഗ്യ​വ​കു​പ്പി​നും​ ​വ​നി​താ​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പി​നും​ ​ഒ​രേ​പോ​ലെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ ​മേ​ഖ​ല​യാ​ണി​ത്.​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​ത​ന്റേ​താ​ണ്.​ ​അ​താ​ണ് ​നി​ർ​വ​ഹി​ച്ച​ത്.​ ​ഇ​നി​യും​ ​ഇ​ത്ത​രം​ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.