
ചിറ്റൂർ: പണംവച്ച് ചീട്ടുകളിച്ച സംഘത്തെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. കുന്നക്കാട്ടുപതി സ്വദേശികളായ ടി. ആറുമുഖസ്വാമി (65), സി.മാണിക്കം (51), എം.ശക്തിവേൽ (49), എ.നടരാജ് (50), കെ.ഗോവിന്ദരാജ് (53), കെ.പഴണി സ്വാമി (61) എന്നിവരെയാണ് പിടികൂടിയത്. ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് അഞ്ചാംമൈലിലെ വീട്ടിൽ നിന്ന് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 34950 രൂപയും കണ്ടെടുത്തു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയിൽ എസ്.ഐ പി.ജെ.റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.വിനോദ്കുമാർ, വി.മണികണ്ഠൻ, ജനമൈത്രി ബീറ്റ് ഓഫീസർ എം.നൗഷാദ് എന്നിവർ പങ്കെടുത്തു.