
തൃശൂർ: അമേരിക്ക ആസ്ഥാനമായുള്ള എസ്.എം.ഇ ഫിനാൻസ് ഫോറത്തിന്റെ ഗ്ളോബൽ എസ്.എം.ഇ ഫിനാൻസ് അവാർഡ് 2021ൽ മികച്ച വനിതാ സംരംഭകരുടെ വിഭാഗത്തിൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന് പ്രത്യേക പരാമർശം. സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ, ഉപജീവനമാർഗം, സാമ്പത്തികസ്ഥിതി വികസനം എന്നിവയിലൂടെ എല്ലാവർക്കും തുല്യ അവസരം നൽകാനും അർഹരായ സ്ത്രീകൾക്ക് ചെറുകിട വായ്പകൾ ലഭ്യമാക്കാനും ഇസാഫ് ബാങ്ക് മികച്ച ഊന്നൽ നൽകുന്നുണ്ട്.