arrest

വാഷിംഗ്ടൺ: കൊവിഡ് ദുരിതാശ്വാസ വായ്പയ്ക്ക് ലംബോർഗിനി കാറടക്കം ആഡംബര വസ്​തുക്കൾ വാങ്ങിയ യുവാവിന്​ അമേരിക്കയിൽ ഒമ്പത്​ വർഷം തടവ്​ ശിക്ഷ. ലീ പ്രൈസ്​ എന്ന 30 കാരനാണ്​​ 1.6 ദശലക്ഷം ഡോളർ സ്വന്തമാക്കിയത്​. ലംബോർഗിനി ഉറുസ്​, ഫോർഡ്​ എഫ്​-350 എന്നീ ആഡംബര കാറുകളും റോളക്​സ്​ വാച്ചും മറ്റ്​ വില കൂടിയ സാധനങ്ങളും യുവാവ്​ വാങ്ങിച്ചു. കൂടാതെ, സ്ട്രിപ്പ്​ ക്ലബ്ബിലും ​​നൈറ്റ്​ ക്ലബ്ബുകളിലുമായി 4500 ഡോളർ ചെലവഴിച്ചു. ബിസിനസിന്​ പണം​ ആവശ്യമുണ്ടെന്ന്​ കാട്ടിയാണ്​ ലീ വായ്പയ്ക്ക് അപേക്ഷിച്ചത്. കൊറോണ മൂലം ബാധിക്കപ്പെട്ട ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം യു.എസ് കോൺഗ്രസ് പാസാക്കിയ പേചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം വഴിയാണ്​ തുക നേടിയെടുത്തത്​. പ്രൈസ് എന്റർപ്രൈസസ് എന്ന പേരിൽ 50-ലധികം ജോലിക്കാരുള്ള ഒരു കമ്പനിയുടെ ഉടമസ്ഥനാണ്​ താനെന്ന്​ ലീ ​ ഒരു അപേക്ഷയിൽ പറയുന്നുണ്ട്​, ശരാശരി പ്രതിമാസ ശമ്പളം 3,75,000 ഡോളർ ആണെന്നും അതിൽ പരാമർശിച്ചിട്ടുണ്ട്. ഇതെല്ലാം വ്യജമാണെന്ന് പൊലീസ് വ്യക്തമാക്കി.