
കൊച്ചി: ഹോസ്‌പിറ്റാലിറ്റി ആൻഡ് ട്രാവൽ രംഗത്തെ പ്രമുഖ സോഫ്‌റ്റ്‌വെയർ ആസ് എ സർവീസ് (സാസ്) കമ്പനിയായ റേറ്റ്‌ഗെയിൻ ട്രാവൽ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഇന്നാരംഭിക്കും. ഒരുരൂപ മുഖവിലയുള്ള ഓഹരിക്ക് 405-425 രൂപനിരക്കിലാണ് പ്രൈസ് ബാൻഡ്.
1,335.7 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐ.പി.ഒയിൽ 375 കോടി രൂപയുടേത് പുതിയ ഓഹരികളാണ്. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്‌റ്റ് ചെയ്യും.