
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളി എന്ന് വിളിച്ചതിനെതിരെയുള്ള പരാതിയിൽ എടുത്ത കേസ് കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. പരാതിയെത്തുടർന്ന് രമയ്ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും, സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു കേസ്