illustration

സമത്വവും സ്വാതന്ത്ര്യവും തുല്യനീതിയുമൊക്കെ പല പ്ളാറ്റുഫോമുകളിലും ഇന്ന് ച‌ർച്ചാവിഷയമാകാറുണ്ട്. ഇത്തരം അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുന്നവരും ഏറെയാണ്. എന്നാൽ എല്ലാ മേഖലകളിലും ഇവയുടെ ലംഘനങ്ങൾ നടക്കാറുണ്ടെന്നതാണ് യാഥാർത്ഥ്യം. ആരും ശ്രദ്ധിക്കാതെ പോകുന്ന പല അസമത്വങ്ങളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കാലാകാലങ്ങളായി തുടർന്നുപോരുന്ന അത്തരമൊരു പ്രവർത്തിയെ തുറന്നുകാട്ടുകയാണ് നൈജീരിയൻ സ്വദേശിയും യുക്രൈനിലെ കിവ് മെഡിക്കൽ സ്കൂളിലെ വിദ്യാർത്ഥിയും, മെഡിക്കൽ ഇല്ലസ്ട്രേറ്ററുമായ ചിഡിബെരെ ഇബെ.

I'm black and black is beautiful!
Diversity in Medical Illustration
More of this should be encouraged!
Illustration by @ebereillustrate#pregnant #MedEd #scicomm #inclusion #AcademicTwitter #MedTwitter #illustration #Metaverse
Please support this cause🙏 https://t.co/Tye9WT1hud pic.twitter.com/YGrzINJfoe

— Chidiebere Ibe (@ebereillustrate) November 24, 2021

നമ്മൾ ആശുപത്രികളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും എവിടെയെങ്കിലും ഇരുണ്ട നിറമുള്ള കുഞ്ഞുങ്ങളുടെയോ ഗർഭസ്ഥ ശിശുവിന്റെയോ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല അല്ലെങ്കിൽ വളരെ വിരളമായി എന്നതാവും ഉത്തരം. എവിടെയും കാണപ്പെടുന്നത് നല്ല വെളുത്ത നിറമുള്ള, നല്ല ശരീരപ്രകൃതിയുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ഇരുണ്ട നിറമുള്ളതും മെലിഞ്ഞതുമൊക്കെയായ കുഞ്ഞുങ്ങൾ ജനിക്കുന്നില്ലെന്നാണോ ഇതിനർത്ഥം? അല്ല, മറിച്ച് നമ്മൾ ബോധപൂർവ്വം ഈ കുഞ്ഞുങ്ങൾ ചിത്രങ്ങൾക്കായി യോജിച്ചവരല്ലെന്ന് മുദ്രകുത്തുന്നു. ഇതിന് വിപരീതമായണ് ചിഡിബെരെ ഇബെ ഗർഭസ്ഥ ശിശുവിന്റെ ചിത്രങ്ങൾ വരയ്ച്ചത്. ഇരുണ്ട നിറമുള്ള അമ്മയുടെ വയറിനുള്ളിൽ കിടക്കുന്ന ഇരുണ്ട നിറമുള്ള കുഞ്ഞിനെയാണ് ചിഡിബെരെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി അഭിനന്ദനങ്ങളാണ് ചിഡിബെരെയെ തേടിയെത്തുന്നത്. ഇത്തരമൊരു ചിത്രം മുൻപ് കണ്ടിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.