
'അങ്കമാലി ഡയറീസ് " എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്‌മ രാജൻ. പുതിയ വിശേഷങ്ങളും ഫോട്ടോസുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം അന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത രണ്ട് ഫോട്ടോസാണ് ആരാധകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച.
അന്നയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പുരുഷനുമുണ്ട്. പക്ഷേ മുഖം വ്യക്തമാക്കിയിട്ടില്ല. അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു എന്നാണ് ഫോട്ടോസിന് താരം കൊടുത്ത അടിക്കുറിപ്പ്.
താരത്തിനൊപ്പമുള്ളത് കാമുകനാണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നുള്ള ആളാണോയെന്നാണ് കൂടുതൽപ്പേരും ചോദിച്ചിരിക്കുന്നത്. എന്നാൽ, അന്ന ഇതുവരെയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അയ്യപ്പനും കോശിയുമായിരുന്നു താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ട്, ഇടുക്കി ബ്ലാസ്റ്റേഴ്സ് എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.