
അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ.ചുരുങ്ങിയ കാലം കൊണ്ട് മോഹൻലാലിനൊപ്പവും നായികയായി അന്ന രേഷ്മ അഭിനയിച്ചു. സമൂഹ മാദ്ധ്യമങ്ങളിലും സജീവമായ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കൗതുകം ഉയർത്താറുണ്ട്. ഇപ്പോഴിതാ അവ്യക്തമായ ചിത്രം പങ്കുവച്ചുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അന്ന രേഷ്മ.
അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു എന്ന അടികുറിപ്പോടെ ഒരാൾക്കൊപ്പമുള്ള ചിത്രമാണ് അന്ന പങ്കുവച്ചത്. എന്നാൽ ഇത് അന്നയുടെ കാമുകനാണോ എന്നാണ് പ്രേക്ഷകരുടെ സംശയം. അന്നയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്ന ഏറ്റവും ഒടുവിലായി സിനിമയിൽ അവതരിപ്പിച്ചത്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.