
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം, വാഹനഭാഗ്യം.
ഭരണി: പ്രണയ സാഫല്യം, ധനപരമായി ഉയർച്ച, വിദ്യാവിജയം, ധന നേട്ടം.
കാർത്തിക: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല.
രോഹിണി: ധനപ്രാപ്‌തി, ജോലി ലഭ്യത, സുഖസൗകര്യങ്ങൾ, പുതിയസംരഭങ്ങൾ.
മകയിരം: കുടുംബത്തിൽ കലഹങ്ങളുണ്ടാകും, സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
തിരുവാതിര: കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.
പുണർതം: താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്‌ടം, യാത്രയിൽ ധന നഷ്‌ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.
പൂയം: പ്രവർത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, കലാരംഗത്തുള്ളവർക്ക് നേട്ടം, ആരോഗ്യപരമായി നല്ല സമയം.
ആയില്യം: ദാമ്പത്യ വിഷയങ്ങളിൽ സുഖം, ശത്രുക്കൾ നിഷ്പ്രഭരാകും, വിജയം, പ്രശസ്‌തി എന്നിവ ലഭിക്കും.
മകം: സന്താനഭാഗ്യം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.
പൂരം: വിവാദങ്ങളിൽ വിജയവും രോഗശാന്തിയും, ബിസിനസിൽ നേട്ടം, ഇഷ്‌ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.
ഉത്രം: ഭർതൃസ്‌നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവർത്തികളും, വിശേഷമായ ആഹാരം ലഭിക്കും.
അത്തം: വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്‌തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.
ചിത്തിര: മനോദുരിതത്തിൽ നിന്നും മോചനം, കുടുംബത്തിൽ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.
ചോതി : സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങൾ അനുകൂലമാകും, പ്രവർത്തന വിജയം.
വിശാഖം: സ്ത്രീകൾക്ക് ആഡംബര വസ്‌തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളിൽ നേട്ടം, വിദ്യാർത്ഥികൾക്ക് നല്ലസമയം.
അനിഴം: കലാരംഗത്ത് വിജയം, സുഹൃത്തുക്കൾ വർദ്ധിക്കും, ക്ഷേത്ര ദർശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം.
കേട്ട: ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങൾ, ആരോഗ്യപരിപാലനം നടത്തും, ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും.
മൂലം: നഷ്‌ടങ്ങളോ കഷ്‌ടതകളോ ഉണ്ടാകാം, അന്യരോട് കയർക്കും, ധന നഷ്‌ടം. കുടുംബകലഹം.
പൂരാടം: വിവാഹ ജീവിതത്തിൽ കല്ലുകടി, ദുഷിച്ച ദിവസം, ദൂര യാത്ര മാറ്റി വയ്‌ക്കുക.
ഉത്രാടം: പിതൃബന്ധുക്കളിൽ നിന്നും വിഷമാനുഭവങ്ങൾ, ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവത്തിക്കണം.
തിരുവോണം: ധനസമ്പാദനം, കലാപരമായ കാര്യങ്ങളിൽ നേട്ടം, വീട് പണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും.
അവിട്ടം: സുഹൃത്തുകൾ മുഖേനെ അംഗീകാരം, നിഗൂഢ ശാസ്ത്രങ്ങളിൽ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.
ചതയം: ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കും, പലരും സഹായത്തിനെത്തും.
പൂരുരുട്ടാതി: ദാമ്പത്യം സമധാനപൂർണ്ണം, ആരോഗ്യം മനഃസുഖം കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും അനുകൂല നിലപാട്.
ഉത്തൃട്ടാതി: ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും. രോഗശമനം, പ്രമോഷൻ ലഭിക്കും.
രേവതി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്‌തി, ശത്രുജയം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും..