
അശ്വതി: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറ്റും. രാഷ്ട്രീയരംഗത്ത് നല്ല വാക്കുകൾ കേൾക്കേണ്ടി വരും. അന്യർക്കുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കും.
ഭരണി: ജീവിതപങ്കാളിയുടെ പിന്തുണ അംഗീകരിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം. നവീനഗൃഹത്തിൽ താമസം തുടങ്ങും.
കാർത്തിക: കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ പ്രശ്നമുണ്ടാക്കും. ബന്ധുജനങ്ങളുമായി കലഹമുണ്ടാകും. സന്താനങ്ങൾക്ക് വിദ്യാപുരോഗതി. രാഷ്ട്രീയമേഖലയിൽ ഒൗന്നത്യം.
രോഹിണി: ആരോഗ്യപുഷ്ടിയുണ്ടാകും. വരുമാനം വർദ്ധിക്കും. സന്തോഷമുണ്ടാകുന്ന ജീവിതസാഹചര്യങ്ങളുണ്ടാകും. വിദ്വത്സദസുകളിൽ പങ്കെടുക്കും.
മകയിരം: മനോധൈര്യം കൈവിടാതെ ആപൽസമയത്ത് പെരുമാറും. ധനവ്യയമുണ്ടാകും. വിദേശസഞ്ചാരത്തിന് അവസരമുണ്ടാകും.
തിരുവാതിര: വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. ഏതുജോലിയും ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക. ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.
പുണർതം: പുണ്യകർമ്മങ്ങൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്നതു കൊണ്ട് ദർശനത്തിന് കാത്തിരിക്കേണ്ടി വരും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
പൂയം: പൂജാദികാര്യങ്ങളിൽ സമയവും ധനവും ചെലവഴിക്കും. ആഘോഷ പരിപാടികളിൽ പങ്കെടുക്കും. വ്യവഹാരവിജയം, ശത്രുവിനാശം എന്നിവ ഫലം.
ആയില്യം: അയൽക്കാരുമായി പിണങ്ങേണ്ട സാഹചര്യമുണ്ടാകും. ദാമ്പത്യജീവിതത്തിൽ കുടുംബക്കാർ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കും. കൂടെ ജോലി ചെയ്യുന്നവരുടെ നിസ്സഹകരണം കാരണം ജോലിയിൽ തടസമുണ്ടാകും.
മകം: കുടുംബത്തോടൊപ്പം വിനോദസഞ്ചാരം നടത്തും. മേലധികാരികളുടെ അനാവശ്യ ഇടപെടൽ കാരണം മനഃസമാധാനം നഷ്ടപ്പെടും. യോഗ, നൃത്തം, നീന്തൽ എന്നിവ പഠിക്കാൻ താത്പര്യം കാണിക്കും.
പൂരം: വളരെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ കാണാൻ അവസരമുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
ഉത്രം: ഉത്തമവ്യക്തികളുമായി സൗഹൃദത്തിലേർപ്പെടും. സംഗീത, നൃത്തപരിപാടികൾ കണ്ടാസ്വദിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
അത്തം: അത്യദ്ധ്വാനം ചെയ്ത് പരീക്ഷയിൽ വിജയിക്കും. പുരസ്ക്കാരലബ്ധിയുണ്ടാകും. അഭിമാനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം.
ചിത്തിര:ചീത്ത കൂട്ടുകെട്ടിൽ നിന്ന് സ്വയം ഒഴിവാകും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. വ്രതാനുഷ്ഠാനം നടത്തും. കലാപരിപാടികൾ കണ്ടാസ്വദിക്കും.
ചോതി: വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കഠിനമായി പ്രയത്നിക്കും. വീടിന്റെ സുരക്ഷയെ കുറിച്ചോർത്ത് ഭയം പ്രകടിപ്പിക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.
വിശാഖം: വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. ഗൃഹത്തിൽ അറ്റകുറ്റപണി നടത്തും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.
അനിഴം: അനിശ്ചിതത്വം തുടരുന്നതിനാൽ വിവാഹകാര്യത്തിൽ ഒരൽപ്പം താമസമുണ്ടാകും. ഗൃഹത്തിൽ അറ്റകുറ്റപണികൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.
തൃക്കേട്ട: തൃപ്തികരമായി മറുപടി ലഭിക്കാത്തതിനാൽ മേലാധികാരികളിൽ നിന്നും പ്രതികൂലമായ നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിദ്യാഭ്യാസാവശ്യങ്ങൾക്കായി പണം ചെലവഴിക്കും.
മൂലം: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടി വരും. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ജീവിതത്തിൽ പുരോഗതി അനുഭവപ്പെടും.
പൂരാടം: പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ കൃത്രിമത്വം കാണിച്ച് വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.ബന്ധുജനസമാഗമം നടക്കും.
ഉത്രാടം: ഉന്മേഷരാഹിത്യം അനുഭവപ്പെടും. ഒൗഷധസേവ വേണ്ടി വരും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയം ഉപരിപഠനത്തിന് ലഭിക്കും.
തിരുവോണം: ദാമ്പത്യജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. വിരഹദുഃഖം അനുഭവിക്കേണ്ടി വരും.
അവിട്ടം: തെറ്റായ മാർഗങ്ങളിൽ നിന്നും ധനം സമ്പാദിക്കുന്നതിൽ കുറ്റബോധം അനുഭവപ്പെടുന്നതിനാൽ നേരായ മാർഗത്തിൽ സഞ്ചരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
ചതയം: വിശ്വാസവഞ്ചന സംഭവിക്കാതിരിക്കാൻ എപ്പോഴും ജാഗ്രത പുലർത്തണം. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. ബന്ധുജനസഹായം ലഭിക്കും.
പൂരുരുട്ടാതി: പൂർവിക സ്വത്ത് ലഭിക്കുന്നതിനായി വ്യവഹാരം വേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാകും. ഉദ്ദേശിച്ചിരുന്ന വിദേശയാത്ര തടസപ്പെടാൻ സാദ്ധ്യതയുണ്ട്.
ഉത്രട്ടാതി: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറവി മൂലം കുഴപ്പങ്ങളുണ്ടാകുന്നതിനാൽ അങ്ങേയറ്റം ശ്രദ്ധ വേണം.
രേവതി: രേഖകളില്ലാത്തതിനാൽ വ്യവഹാരം കൊടുക്കുന്നതിൽ നിന്നും പിന്തിരിയും. വഴിപാടുകൾ ധാരാളമായി നടത്തും. സത്യസന്ധമായ പെരുമാറ്റം കാരണം പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. ഉത്തമനായി ജീവിക്കാൻ ശ്രമിക്കും.