
തിരുവനന്തപുരം : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജിനെ നിയമിച്ചു. എ എ റഹീം ദേശീയ അദ്ധ്യക്ഷനായി പോയ ഒഴിവിലാണ് വി കെ സനോജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്. ഈ വിവരം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഈ തീരുമാനം ഡിവൈഎഫ്‌ഐ ഫ്രാക്ഷൻ അംഗീകരിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
വി കെ സനോജ് നിലവിൽ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറിയാണ്. കണ്ണൂർ സ്വദേശിയായ സനോജിനെ യുവജന സംഘടനയുടെ തലപ്പത്ത് എത്തിച്ചത് കോടിയേരി ബാലകൃഷ്ണന്റെ കൂടി താത്പര്യ പ്രകാരമാണെന്നാണ് ലഭിക്കുന്ന സൂചന.