
കുഞ്ഞുങ്ങൾ ജനിച്ചിട്ട് ആറുമാസം കഴിയുമ്പോൾ ഖര ഭക്ഷണം നൽകുന്നത് ആരംഭിക്കുന്നു. വളർച്ചയുടെ ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകേണ്ടത് അനിവാര്യമാണ്. കേരളത്തിൽ പരമ്പരാഗതമായി കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് ഏത്തക്കായ അഥവാ നേന്ത്രക്കായപ്പൊടി. ആരോഗ്യ ഗുണങ്ങളുള്ള ധാതുക്കളും സൂക്ഷ്മ പോഷകങ്ങളും നാരുകളും ഉയർന്നതോതിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 2, ബി 3 എന്നിവയാൽ സമ്പുഷ്ടമാണ്. നേന്ത്രക്കായ പൊടി ശിശുക്കളിലെ ആരോഗ്യകരമായ തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാണിത്. പോഷകസമൃദ്ധമായ നേന്ത്രക്കായ പൊടി കുട്ടികളുടെ ശരീരഭാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. കുഞ്ഞുങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നതിനായി ഏത്തക്കായപ്പൊടി നൽകാവുന്നതാണ്. രണ്ടു ടേബിൾ സ്പൂൺ നേന്ത്രക്കായ പൊടി ഒരുകപ്പ് വെള്ളത്തിൽ നന്നായി ലയിപ്പിച്ചതിനു ശേഷം കരുപ്പെട്ടി അല്ലെങ്കിൽ പനം ചക്കര ചേർത്ത് തണുപ്പിച്ച് കുട്ടികൾക്ക് കൊടുക്കാം.