
ന്യൂഡൽഹി: ഇന്നു പ്രഖ്യാപിക്കുന്ന ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.20 ശതമാനം ഉയർത്തിയേക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചീഫ് ഇക്കണോമിസ്‌റ്റ് അഭീക്ക് ബറുവ അഭിപ്രായപ്പെട്ടു. ഒമിക്രോൺ ഭീഷണിയുണ്ടെങ്കിലും പലിശനിരക്ക് കൂട്ടാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്.ബി.ഐ റിസർച്ച് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ പലിശനിരക്ക് നിലനിറുത്താനുള്ള സാദ്ധ്യതയാണ് പ്രവചിക്കുന്നത്. ധനനയ നിർണയ സമിതിയുടെ ത്രിദിനയോഗം ഇന്ന് സമാപിക്കും. തുടർന്നാണ്, ധനനയം പുറത്തുവിടുക.