
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽഇന്ന് കേരളം തങ്ങളുടെ ആദ്യ മത്സരത്തിൽ ചണ്ഡീഗഡിനെ നേരിടും .രാജ്കോട്ടിലാണ് മത്സരം. സഞ്ജു സാംസണാണ് കേരളത്തിന്റെ ക്യാപ്ടൻ. ഗ്രൂപ്പ് ഡിയിൽ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തരാഘണ്ഡ് എന്നിവരുമായും കേരളത്തിന് മത്സരമുണ്ട്.
തിരുവനന്തപുരത്തും കളി
വിജയ് ഹസാരെ ലീഗ് ഘട്ടത്തിലെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇന്ന് മുതൽ 14വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിലും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും മംഗലപുരത്തെ കെ.സി.എ സ്റ്റേഡിയത്തിലുമായി നടക്കും. നിലവിലെ ചാമ്പ്യൻമാരായ മുംബയ്, തമിഴ്നാട്,കർണാടക, ബംഗാൾ, ബറോഡ,പുതു്ചേരി ടീമുകളാണ് ഗ്രൂപ്പ് ഹബിയിൽ ഉള്ളത്.