
മൂന്നാർ, മലക്കപ്പാറ ട്രിപ്പ് പാക്കേജുകൾക്ക് ശേഷം കെ എസ് ആർ ടി സിയുടെ കണ്ണ് വയനാട്ടിലാണ് പതിഞ്ഞിരിക്കുന്നത്. ഇനിയിതാ വയനാടൻ യാത്രകളുടെ ദിനങ്ങൾ. കേവലം ആയിരം രൂപമതി വയനാടിന്റെ ചുരം ആനവണ്ടിയിലിരുന്ന് കയറാൻ. സഞ്ചാരികൾക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം. താമരശ്ശരി ചുരം കയറി വയനാട്ടിന്റെ തണുപ്പിലേക്ക് കടക്കാനുള്ള കെ എസ് ആർ ടി സി പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ.എസ്.ആർ.ടി .സിയുടെ നൂതന പദ്ധതിയായ "ഉല്ലാസയാത്ര" ആദ്യമായി വയനാടിലേയ്ക്ക്...
വയനാട് തണുപ്പ് കോരിയിട്ട മഞ്ഞു പാളിയിലൂടെ മാത്രം ഓർത്തെടുക്കാൻ കഴിയുന്ന മായാലോകം....
സഞ്ചാരികള്‍ക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം.
താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. വയനാടിന്റെ കാർഷിക ഗോത്രപാരമ്പര്യങ്ങൾ ലോകത്ത് മറ്റൊരിടത്തും ദൃശ്യവുമല്ല...
നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ യാത്രകൾ സംഘടിപ്പിക്കുന്ന നിങ്ങളുടെ സ്വന്തം കെ എസ് ആർ ടി സി 2021 ഡിസംബർ 11 മുതൽ മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നും വയനാട്ടിലേക്ക് ആദ്യമായി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു, അതും കുറഞ്ഞ ചിലവിൽ ഭക്ഷണവുംഎൻട്രി ഫീസും ഉൾപ്പെടെ വെറും 1000 രൂപക്ക്.
വയനാട് എവിടൊക്കെ പോകുന്നതെന്നറിയണ്ടേ?
പൂക്കോട് തടാകം
ടീ മ്യൂസിയം
ബാണാസുരാസാഗർ
കർലാട് തടാകം
താമരശ്ശേരി ചുരം (പകൽ കാഴ്ചയും രാത്രി കാഴ്ചയും )
തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സഞ്ചാരം.
കെ.എസ്.ആർ.ടി.സി യും വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ( DTPC) മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് കൂടുതൽ വൈവിധ്യമാർന്ന "ഉല്ലാസയാത്രകൾ " ആരംഭിക്കുന്നതിൻ്റെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞ ചെലവിൽ വയനാടൻ കാഴ്ച്ചകൾ സഞ്ചാരികളിലേക്കെത്തിക്കാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങിക്കഴിഞ്ഞു.
അപ്പോ ..... വരുകയല്ലേ .....
മലപ്പുറം - വയനാട് ഉല്ലാസ യാത്ര ഇബ്രോഷർ ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Brochure downloadable link : https://bit.ly/3lEIXnE
കൂടുതൽ വിവരങ്ങൾക്ക്:
നിലമ്പൂർ
7736582069
9745047521
9447436967
04931 223929
ഈ - മെയിൽ - nbr@kerala.gov.in
പെരിന്തൽമണ്ണ
9048848436
9544088226
9745611975
04933227342
ഈ - മെയിൽ - pmn@kerala.gov.in
മലപ്പുറം
9447302014
9995726885
9995090216
7736570412
9495306404
04832734950
ഈ - മെയിൽ - mpm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
ടോൾ ഫ്രീ നമ്പർ - 18005994011
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ - മെയിൽ - btc.keralartc.gov.in
Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#KSRTC #CMD # NBR# MPM#pmna#btc#wayanad #ullasayathra