
തിരുവനന്തപുരം: നീറ്റ് - പി.ജി പ്രവേശനം നീളുന്നതിൽ പ്രതിഷേധിച്ച് പി.ജി ഡോക്‌ടർമാർ നടത്തുന്ന സമരം പിൻവലിച്ചു. മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. പി.ജി ഡോക്‌ടർമാരുടെ കുറവ് നികത്തുമെന്നും നോൺ അക്കാഡമിക് ജൂനിയർ റെസിഡന്റ് ഡോക്‌ടർമാരെ നിയമിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.