
ദുബായ്: ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ഒമ്പതാം ഗെയിമിൽ വിജയം നേടി മാഗ്നസ് കാൾസൻ എതിരാളിയായ നെപ്പോമ്‌നിയാഷിക്കെതിരെ മികച്ച മുൻതൂക്കം നേടി. മൂന്ന് പോയിന്റിന്റെ ലീഡ് കാൾസണിപ്പോഴുണ്ട്. 6-3 ആണ് നിലവിലെ പോയിന്റ് നില. ഒന്നരപ്പോയിന്റ് കൂടി ലഭിച്ചാൽ കാൾസണ് ലോകകിരീടം നിലനിറുത്താം.