
ദുബായ്: ഷെയ്‌ഖ് സയ്‌ദ് റോഡിലുളള ഒരു ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം. അൽ ഖദീർ ടവറിന്റെ 15ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ദുബായ് സമയം രാത്രി 9.30ഓടെയാണ്(ഇന്ത്യൻ സമയം രാത്രി 11) തീപിടിത്തമുണ്ടായതെന്ന് ടവറിലെ താമസക്കാർ അറിയിച്ചു.
വിവരമറിഞ്ഞ് അടിയന്തരമായി തീയണയ്‌ക്കാൻ അഗ്നിരക്ഷാ സേനയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് പകൽ സമയത്ത് രണ്ട് തീപിടിത്തം ദുബായിലുണ്ടായി. രണ്ട് സംഭരണ ശാലകളിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന കെടുത്തി. ഷാർജയിൽ അൽ കസ്‌ബ പാലത്തിലൂടെ ആപ്പിളുമായി വന്ന ലോറിയും തീപിടിച്ചിരുന്നു. ലോറി നിന്നതിന് സമീപമുളള വാഹനങ്ങളിലേക്കും തീപടർന്ന് നാശനഷ്‌ടമുണ്ടായിരുന്നു.