ll

ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലും പുരുഷ ശരീരത്തിലും പലതരം മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം മാറ്റങ്ങൾ കൂടുതൽ പ്രശ്നമാകുന്നത്. ഓരോ സ്ത്രീ ശരീരവും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ശരീരത്തിലുണ്ടാവുന്ന മാറ്റവും വ്യത്യസ്തമായിരിക്കും.

ആദ്യ ലൈംഗിക ബന്ധം മിക്കവാറും വേദനാജനകമായ അനുഭവമാണ് ഉണ്ടാക്കുന്നത്. കന്യാചര്‍മം വലിച്ചുനീട്ടപ്പെടുന്നതിനാല്‍ വേദന അനുഭവപ്പെടാം. യോനിയിലെ വരള്‍ച്ചയും ലൂബ്രിക്കേഷന്റെ അഭാവവും എല്ലാം ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നു. യോനിയില്‍ ഉള്ള പേശികളുടെ അനിയന്ത്രിതമായ പിരിമുറുക്കമായ വജൈനിസ്മസ് എന്ന പ്രതിഭാസം മൂലമാണ് ഇത് സംഭവിക്കുന്നത്. ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ചിലപ്പോള്‍, ലൈംഗികവേളയില്‍ നിങ്ങള്‍ ഇതിനകം രതിമൂര്‍ച്ഛ അനുഭവിച്ചിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ഒരു പിടുത്തം അനുഭവപ്പെടാന്‍ ഇടയാക്കും. ശരീരത്തിലെ ഓക്‌സിടോസിന്‍ റിലീസാണ് ഗര്‍ഭാശയ സങ്കോചത്തിനും അതുവഴി വേദനയ്ക്കും കാരണമാകുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ചെറിയ തോതില്‍ രക്തസ്രാവമുണ്ടാകാം. നിങ്ങള്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് രക്തസ്രാവമുണ്ടാകാം, അത് ന്യാചര്‍മ്മം പൊട്ടുന്നതുകൊണ്ടാകാം. യോനി പ്രവേശന കവാടം മൂടുന്ന നേര്‍ത്ത തൊലിയാണ് കന്യാചര്‍മ്മം. ഇത് വളരെ എളുപ്പത്തില്‍ പൊട്ടിപ്പോകും.. ലൈംഗികബന്ധം മാത്രമല്ല അതിന് കാരണം. കുതിരസവാരി, മറ്റ് കായിക വിനോദങ്ങള്‍ തുടങ്ങിയവ പോലുള്ളവയുടെ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

ലൈംഗികാനന്തരം ബാത്ത്‌റൂമിലേക്ക് പോവുമ്പോള്‍ സ്വകാര്യഭാഗത്ത് പൊള്ളലേറ്റതായി തോന്നുന്നതും സാധാരണമാണ്. കാരണം മൂത്രനാളിയും യോനിയും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. യോനിവലിയുമ്പോള്‍ അതിന്റെ ചുറ്റുപാടും പൊട്ടുന്നു. ഇ ഈ അസ്വസ്ഥത ദിവസങ്ങളോളം അനുഭവിക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. ലൈംഗിക ബന്ധത്തിന് ശേഷം ചൊറിച്ചില്‍ പലരിലും ഉണ്ടാവുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍. കോണ്ടത്തിനോടുള്ള അലര്‍ജിയോ സെന്‍സിറ്റീവോ ആയിരിക്കുന്നതാണ് കാരണം.

ലൈംഗിക ബന്ധത്തിന് ശേഷം കുടലില്‍ നിന്ന് യോനി അറയിലേക്കും മൂത്രനാളിയിലേക്കും ബാക്ടീരിയ കൈമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചൊറിച്ചിലും വേദനയും ഉണ്ടാക്കുന്നു. പിന്നീട് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തിന് ശേഷം മുലക്കണ്ണുകള്‍, ഐസോള, ക്ലിറ്റോറിസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിങ്ങളുടെ ശരീരത്തിന് വര്‍ദ്ധിച്ച രക്തപ്രവാഹവും ഉദ്ധാരണവും അനുഭവപ്പെടാന്‍ തുടങ്ങും. ഇവയെല്ലാം രതിമൂര്‍ച്ഛയ്ക്കും കാരണമാകുന്നു, നിങ്ങളുടെ തലച്ചോറില്‍ നടക്കുന്ന ഓക്‌സിടോസിന്‍ വര്‍ദ്ധിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്.