
കൊല്ലം: അഴീക്കലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കടലിൽ നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ഒൻപതുപേരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഗ്യാസ് ലീക്കായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.