food

ഭക്ഷണത്തിൽ രുചിക്ക് വേണ്ടി പലതരം ചേരുവകളും ചേർക്കാറുണ്ട്. എന്നാൽ, മനുഷ്യന്റെ ലൈംഗികാവയവം ചേർത്ത് ഭക്ഷണമുണ്ടാക്കുമോ? ഘാനയിൽ നിന്നും പുറത്തു വരുന്ന വാർത്ത അത്തരമൊന്നാണ്. നഗരത്തിലെ ഒരു സ്ത്രീ വാങ്ങിയ ഭക്ഷണത്തിലാണ് പുരുഷ ലൈംഗികാവയവത്തിന് സമാനമായ വസ്‌തു കണ്ടെത്തിയത്. യുവതി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. സംഗതി പെട്ടെന്ന് വൈറലാവുകയും ചെയ്‌തു.

ഘാനയിലെ ഒരു തെരുവ് ഭക്ഷണശാലയിൽ നിന്നുമാണ് ഭക്ഷണം വാങ്ങിയതെന്നും അവർ പറയുന്നു. അവിടത്തെ പ്രധാന ഭക്ഷണമായ ടുവോ സാഫി എന്ന വിഭവത്തിലാണ് പുരുഷലിംഗം കണ്ടെത്തിയത്. ധാന്യങ്ങളും മാംസവും കൊണ്ടുണ്ടാക്കുന്ന ഈ ഭക്ഷണം ഘാന ജനതയുടെ പ്രധാന ഇഷ്ട വിഭവങ്ങളിലൊന്നാണ്. നിരവധി പേരാണ് ഈ വിഭവം തേടി തെരുവ് ഭക്ഷണശാലകളിൽ എത്തുന്നത്.

View this post on Instagram

A post shared by Ghbase.com (@officialghbase)

രുചിയോടെയും വൃത്തിയോടെയുമാണ് നൽകുന്നതെങ്കിലും തെരുവ് കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനുമുമ്പ് ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും യുവതി വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. വീഡിയോ കണ്ടവരെല്ലാം പൊലീസിൽ റിപ്പോർട്ട് ചെയ്യാനാണ് പറയുന്നത്.

ഘാനയിലെ തെരുവ് ശാലകളിലെ ഭക്ഷണത്തിൽ ഇത്തരമൊരു സംഭവം നടക്കുന്നത് ആദ്യമായിട്ടല്ല എന്നാണ് പുറത്തു വരുന്ന പുതിയ വിവരം. 2016ൽ അകൗസ എന്ന സ്ത്രീയുടെ ഭക്ഷണത്തിലും പുരുഷ ലിംഗത്തിന് സമാനമായ മാംസം കണ്ടെത്തിയിരുന്നു. തുടർന്ന് മാംസകഷണത്തിൽ ഡിഎൻഎ പരിശോധന നടത്താനും അകൗസ പൊലീസുമായി ബന്ധപ്പെട്ടിരുന്നു.