car

കൊച്ചി: പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. അയ്യമ്പുഴ സ്വദേശി ധനേഷ് മഠത്തിപറമ്പിൽ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇന്ന് രാവിലെ 7.45 യോടെ തീ പടർന്നത്. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

എം സി റോഡിൽ അയ്യമ്പുഴയിൽ നിന്ന് പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്‌.പെരുമ്പാവൂര്‍ അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, യു. ഉജേഷ്, ടി.ബി.മിഥുന്‍, കെ.കെ.ബിജു, ബെന്നി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.